നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇഡിക്ക് മുന്പില് ചോദ്യം ചെയ്യലിന് ഹാജരായി. എഐസിസി ആസ്ഥാനത്തു നിന്നാണ് സോണിയഗാന്ധി ഇഡി ഓഫീസിലേക്ക് എത്തിയത്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും കൂടെയുണ്ടായിരുന്നു.
സോണിയ ഗാന്ധിക്ക് പിന്തുണയുമായി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്ലക്കാര്ഡുമെന്തിയാണ് പ്രവര്‍ത്തകര്‍ എത്തിയത്. രാഹുലിനെ ചോദ്യംചെയ്ത പോലെ ദീര്‍ഘനേരം സോണിയാഗാന്ധിയെ ചോദ്യം ചെയ്യില്ല എന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിക്കുന്നത്. അവരുടെ അനാരോഗ്യം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം.
വിഷയത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളും എംപിമാരും രംഗത്തെത്തിയിട്ടുണ്ട്.