കണ്ണൂര്‍: മോട്ടോര്‍ വാഹന ഭേദഗതി ബില്ലില്‍ കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വരുന്നത് വരെ കൂടിയ പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കേന്ദ്ര നിലപാട് അറിഞ്ഞതിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും. കേന്ദ്രത്തിന്റെ പുതിയ നിലപാട് മുഖ്യമന്ത്രിമാരുടെ യോഗം എന്നിവ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.
ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്‍കിയാല്‍ മതിയെന്ന് മോട്ടര്‍ വാഹന വകുപ്പ് മുന്‍പ് വ്യക്തമാക്കിയിരുന്നു. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനസ്ഥാപിക്കണമെന്നും വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.