ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മിച്ചു വില്‍ക്കാന്‍ അനുമതി നല്‍കാമെന്ന് എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം ലഭ്യമാ്ക്കാന്‍ പുതിയ പദ്ധതിയിലൂടെ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരായിരിക്കും അന്തിമ തീരുമാനമെടുക്കുക. ബിയറുണ്ടാക്കി വില്‍ക്കാനാകുന്ന മൈക്രോ ബൂവറികള്‍ അനുവദിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ എക്‌സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു.
എക്‌സൈസ് കമ്മീഷണറുടെ റിപ്പേര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ഇനി ഹോട്ടലുകളില്‍ കയറി ഇഷ്ടപ്പെട്ട രുചിയിലുള്ള ബിയറുകള്‍ നുണയാം. സ്വന്തമായി ബിയര്‍ നിര്‍മ്മിച്ചു വില്‍ക്കുന്ന മൈക്രോ ബൂവറികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പബ്ബുകളും തുടങ്ങാനുള്ള അനുമതി തേടി പത്ത് ബാറുകളാണ് എക്‌സൈസിനെ സമീപിച്ചത്.
ഇക്കാര്യത്തില്‍ സര്‍ക്കാറിനു വേണ്ടി ബംഗ്ലൂരിലെ ഹോട്ടലുകളുടെ പ്രവര്‍ത്തനമ നിരീക്ഷിച്ചാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് സര്‍ക്കാറിനു വേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.