ഗുവാഹത്തി: ബീഫ് വിഷയത്തില്‍ രണ്ടു നിലപാടുകളുമായി ബി.ജെ.പി ദേശീയ തലത്തിലെ നേതാക്കള്‍. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ബീഫ് നിരോധിക്കില്ലെന്ന് മേഘാലയിലെ ബി.ജെ.പി നേതാവ് ബെര്‍ണാഡ് മറാക് പറഞ്ഞു.
മേഘാലയിലെ വലിയൊരു വിഭാഗം ബി.ജെ.പി നേതാക്കളും ബീഫ് കഴിക്കുന്നവരാണ്. 2018-ല്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ബീഫ് നിരോധിക്കില്ല. വില കുറഞ്ഞ രീതിയില്‍ ബീഫും മറ്റു ഇറച്ചികളും എത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഘാലയിലെ ജനങ്ങളുടെ പതിവ് ഭക്ഷണമാണ് ബീഫെന്നും ക്രിസ്ത്യന്‍ ഭൂരിപക്്ഷ മേഖലയായ ഇവിടുത്തെ ജനങ്ങള്‍ കേന്ദ്രത്തിന്റെ നിലപാടുകളെ എതിര്‍ക്കുമെന്നും ബെര്‍ണാഡ് പറഞ്ഞു. വില ഏകീകരണം നടത്തും. ബീഫ് വില കുറഞ്ഞ രീതിയില്‍ എത്താക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് വെറും തെരഞ്ഞെടുപ്പ് തന്ത്രമാണോയെന്ന് മാത്രമാണ് അറിയേണ്ടത്.
രാജ്യമാകമാനം കശാപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ബീഫിനെ പിന്തുണച്ച് മേഘാലയിലെ ബി.ജെ.പി നേതൃത്വം രംഗത്തെത്തുന്നത്.