X
    Categories: indiaNews

ബീഫ് കഴിക്കുന്നതില്‍ എന്താണ് തെറ്റ്, അതൊരു ജീവിതരീതിയെന്ന് ബിജെപി നേതാവ്

മേഘാലയയില്‍ ബീഫ് കഴിക്കുന്നതിന് നിയന്ത്രണമില്ലെന്നും താനും ബീഫ് കഴിക്കാറുണ്ടെന്ന് ബി.ജെ.പി സംസ്ഥാന തലവന്‍ ഏണസ്റ്റ് മൗറീ. ബീഫ് കഴിക്കുന്നത് ഇവിടെയുള്ള ആളുകളുടെ ജീവിതരീതിയാണ്, അത് ആര്‍ക്കും തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബി.ജെ.പി തലവന്‍ ബീഫ് വിഷയത്തില്‍ ഈ നിലപാടെടുത്തത്. ‘ബീഫ് വിഷയത്തില്‍ മറ്റു സംസ്ഥാനങ്ങളെടുത്ത തീരുമാനങ്ങളെക്കുറിച്ച് അഭിപ്രായം പറയാനില്ല. ഇവിടെ മേഘാലയയില്‍ എല്ലാവരും ബീഫ് കഴിക്കുന്നവരാണ്.

ഒരു നിയന്ത്രണവും ഇല്ല. ഞാനും ബീഫ് കഴിക്കാറുണ്ട്. മേഘാലയയില്‍ നിരോധനമില്ല. ഇത് ജനങ്ങളുടെ ജീവിത രീതിയാണ്. ആര്‍ക്കും അത് തടയാനാകില്ല. ഇന്ത്യയിലും അത്തരം നിയമമില്ല. ചില സംസ്ഥാനങ്ങള്‍ ചില നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്. മേഘാലയയില്‍ ഞങ്ങള്‍ക്ക് അറവുശാലയുണ്ട്. പശുവിനെയോ പന്നിയെയോ എടുത്ത് ചന്തയില്‍ കൊണ്ടുവരുന്നു. അതാണ് ആളുകളുടെ ശീലം’. മാധ്യമങ്ങളോട് ബി.ജെ.പി നേതാവ് പറഞ്ഞു.

 

 

webdesk14: