ഗുവാഹത്തി: ബീഡി ചോദിച്ചിട്ട് നല്‍കാത്തതിന് പിതാവിനെ കുത്തി കൊലപ്പെടുത്തി മകന്. അസമിലെ ബാര്‍പേട്ട ജില്ലയിലാണ് സംഭവം. കോല്ഗാച്ചിയ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള അലിപൂര്‍ സ്വദേശിയായ ലാല്‍മിയ (50) ആണ് മരിച്ചത്.
പ്രതി ശംസുല്‍ ഹഖിനെ (30) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ശംസുല്‍ പിതാവിനോട് വലിക്കാന്‍ ബീഡി ആവശ്യപ്പെട്ടു. ലാല്‍മിയ ഒരു ബീഡി നല്കി. എന്നാല്‍, മകന് വീണ്ടും ബീഡി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ നടന്ന തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ശംസുല്‍ കത്തി ഉപയോഗിച്ച് പിതാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിച്ചു.