X

കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേര്‍ക്ക് പരിക്ക്

കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ നിന്ന് കൂട്ടമായി പറന്നെത്തിയ തേനീച്ചകൂട്ടം ജീവനക്കാരെയും യാത്രക്കാരെയും ആക്രമിച്ചു. ഗുരുതര പരിക്കേറ്റ ഡിപ്പോയിലെ പെട്രോള്‍ പമ്പിലെ രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരുടെ അഭാവത്തില്‍ മണിക്കൂറുകളോളം പമ്പ് അടച്ചിട്ടു.

കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഇന്നലെ രാവിലെ 10:30 ഓടെയാണ് സംഭവം. പമ്പിലെ ജീവനക്കാരനായ ചിന്ത്രനെല്ലൂര്‍ സ്വദേശി വിപിന്‍, പ്രസാദ് എന്നിവര്‍ക്കാണ് പരിക്കറ്റത്. പമ്പില്‍ എണ്ണ അടിക്കാന്‍ എത്തിയവര്‍ക്കും സ്റ്റേഷന്‍ മാസ്റ്റര്‍ അടക്കം കുത്തേറ്റു. ഡിപ്പോക്ക് മുന്നിലുള്ള സ്വകാര്യ വ്യക്തിയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തില്‍ നിന്നാണ് തേനീച്ചക്കൂട്ടമെത്തിയത്. ഈ കെട്ടിടത്തില്‍ തന്നെ 15ല്‍പരം തേനീച്ചക്കൂടുകളുണ്ട്. അഞ്ചാം നിലയിലായതിനാല്‍ ഇവയെ നശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

തേനീച്ചക്കൂട് നശിപ്പിക്കണമെങ്കില്‍ വനം വകുപ്പിന്റെ അനുമതി വേണമത്രേ. അടിയന്തര നടപടി എടുത്തില്ലെങ്കില്‍ വീണ്ടും സമാന സംഭവങ്ങള്‍ ഉണ്ടായേക്കാമെന്ന് നാട്ടുകാരും കച്ചവടക്കാരും പറഞ്ഞു.

webdesk13: