X

സുന്ദരിയാകാനിതാ എട്ടു വഴികള്‍

സൗന്ദര്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാത്തവരാണ് പുതുതലമുറ. സൗന്ദര്യവര്‍ദ്ധനവിന് പല വഴികളും നോക്കുന്നവരുമാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. എന്നാല്‍ ജോലിയും മറ്റുമായി തിരക്കിട്ട ജീവിതത്തില്‍ സൗന്ദര്യം നോക്കുകയെന്നതും പ്രയാസകരമാണ്. സൗന്ദര്യം മങ്ങാതെയിരിക്കാനിതാ ഇവിടെ എട്ടു വഴികള്‍ പറയുന്നു. മേക്കപ്പ് എളുപ്പമാക്കാന്‍ സൗന്ദര്യ പരിചരണത്തില്‍ എപ്പോഴും ശ്രദ്ധയും നല്‍കണം. കൈകാലുകള്‍ വൃത്തിയായിരിക്കുകയും പ്രധാനം തന്നെയാണ്.

* ആഴ്ചയിലൊരിക്കല്‍ പെഡിക്യൂറും മാനിക്യൂറും ചെയ്യുക. ഇതിനു ശേഷം കൈ, കാല്‍ നഖങ്ങളില്‍ ന്യൂട്രല്‍ നിറങ്ങളില്‍ ഉള്ള നെയ്ല്‍ പോളിഷ് ഇടുക.
* ആഴ്ചയില്‍ രണ്ടുദിവസം മുടി ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കി, കണ്ടീഷണര്‍ പുരട്ടുക. എണ്ണമയമുള്ള മുടിയാണെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഷാംപൂ ചെയ്യുക. വരണ്ട മുടിയുള്ളവര്‍ ഹെയര്‍ മോയിസ്ചറൈസിങ് ക്ലീം പുരട്ടണം.
* മാസത്തില്‍ ഒന്ന് മുഖം ഫേഷ്യല്‍ ചെയ്യണം.

ഇനി മേക്കപ്പിന്റെ ആദ്യപടി. കുളിച്ചു കഴിഞ്ഞാല്‍ മുടി ഉണക്കിയ ശേഷം ചീകി വൃത്തിയാക്കുക. സിറം പുരട്ടിയ ശേഷം മുടി കെട്ടിയാല്‍ പാറിപ്പറക്കാതിരിക്കും.

* കുളി കഴിഞ്ഞ ശേഷം മുഖത്തും ബോഡിയിലും മോയ്‌സ്ചറൈസിങ് ക്രീം പുരട്ടുക.
* ക്ലെന്‍സിങ് ടോണര്‍ പുരട്ടുക. ഇതിനു ശേഷം ഫൗണ്ടേഷന്‍ ഇടണം. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ലിക്വിഡ് ഫൗണ്ടേഷനാണ് യോജിക്കുക.
* കണ്ണുകള്‍ സുന്ദരമാക്കാന്‍ ഐ ലൈനര്‍ ഉപയോഗിച്ച് ആകൃതി നല്‍കുക. ചര്‍മ്മത്തിന്റെ നിറത്തിന് അനുയോജ്യമായ ഐ ഷാഡോ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കണ്ണുകള്‍ വിടര്‍ന്നതായി തോന്നാന്‍ മസ്‌കാര ഇടുക.
* ചുണ്ടുകള്‍ക്ക് ലിപ്ലൈനര്‍ കൊണ്ട് നേര്‍മയായി ആകൃതി നല്‍കിയ ശേഷം ലിപ്സ്റ്റിക് ഇടുക.
* ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് റിമൂവിങ് ക്രീം കൊണ്ടുതന്നെ മുഖത്തെ മേക്കപ്പ് മുഴുവന്‍ നീക്കംചെയ്യമം. ഇതിനു ശേഷം മോയ്‌സ്ചറൈസിങ് ക്രീം പുരട്ടുക.

Web Desk: