തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി രക്ഷാദൗത്യത്തിനിടെ ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് ലഭിച്ചത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പറയാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു.