X

താടിക്കും മുഖമക്കനക്കും ചൈനയില്‍ വിലക്ക്

ബീജിങ്: ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിങ്ജാങില്‍ താടിക്കും മുഖമക്കനക്കും നിരോധനമേര്‍പ്പെടുത്തി ചൈന. ഇസ്‌ലാമിക ഭീകരവാദത്തിനെതിരായ കാംപയിനിന്റെ ഭാഗമായാണ് നിരോധനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

പൊതു സ്ഥലങ്ങളില്‍ മുഖമക്കന ധരിക്കുന്നും അസാധാരണയെന്നോണം നീട്ടി വളര്‍ത്തുന്ന താടിക്കുമാണ് വിലക്കെന്ന് ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാറിന്റെ ഭീകരവാദത്തിനെതിരായ നടപടികളുടെ ഭാഗമായാണ് പുതിയ നിരോധനങ്ങളെന്ന വിശദീകരിക്കുമ്പോള്‍ തന്നെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കല്‍, കാറുകളില്‍ ജി.പി.ആര്‍.എസ് ഘടിപ്പിക്കല്‍ തുടങ്ങിയ നടപ്പാക്കാനിരിക്കുന്നു എന്നാണറിയുന്നത്.

സര്‍ക്കാറിന്റെ ഔദ്യോഗിക ചാനല്‍ കാണാതിരിക്കല്‍, കുട്ടികള്‍ക്ക വിദ്യാഭ്യാസം നിഷേധിക്കല്‍ എന്നിവയെല്ലാം നിയമലംഘനങ്ങളായി കരുതുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.

chandrika: