X

ബി.ഡി.ജെ.എസിന് ആവേശം ചോര്‍ന്നു പി.സിയുടെ പാലാമോഹങ്ങള്‍ വെട്ടി ബി.ജെ.പി


കോട്ടയം: കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലം എന്‍ഡിഎ അവലോകന യോഗത്തില്‍ പി.സി.ജോര്‍ജിനെതിരെ പാലായില്‍ നിന്നുള്ള നേതാക്കന്മാര്‍ രംഗത്ത്. പി.സി.ജോര്‍ജിന്റെ പാലാ സീറ്റ് അവകാശവാദത്തെ എതിര്‍ത്താണ് നേതാക്കള്‍ രംഗത്തെത്തിയത്. പാലായില്‍ മകനെ ഇറക്കാനുള്ള പി.സി.ജോര്‍ജിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ മുളയിലേ നുള്ളാന്‍ ബി.ജെ.പി കോട്ടയം ജില്ലാ ഘടകത്തിനായി . രണ്ടു ദിവസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ജോര്‍ജിന്റെ മോഹങ്ങള്‍ക്കെല്ലാം തിരിച്ചടി കിട്ടിയിരിക്കുകയാണ്. പാലായില്‍ നിന്നുള്ള നേതാക്കളാണ് പരസ്യമായി തന്നെ പി സി ജോര്‍ജിന്റെ ലക്ഷ്യങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. യോഗം ഉദ്ഘാടനം ചെയ്തു പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് മക്കള്‍ രാഷ്ട്രീയത്തിന് എതിരെ സംസാരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പി സി ജോര്‍ജിന്റെ പാലാ സീറ്റവകാശവാദത്തെ നേതാക്കള്‍ ചോദ്യം ചെയ്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25000ത്തിനടുത്ത് വോട്ട് നേടിയ ബിജെപി തന്നെ പാലായില്‍ മത്സരിക്കുന്നതാവും ഉചിതമെന്ന വിലയിരുത്തലും വന്നു. മുന്നണി മര്യാദ അനുസരിച്ച് സീറ്റ് വിട്ട് നല്‍കേണ്ടി വന്നാലും ഷോണ്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ യോഗത്തെ അറിയിച്ചു. അതേസമയം കോട്ടയം മണ്ഡലത്തില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ പ്രവര്‍ത്തിച്ചില്ലെന്നും എസ്എന്‍ഡിപി ബിഡിജെഎസ് അഭിപ്രായവ്യത്യാസങ്ങള്‍ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.

web desk 1: