കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ചൊല്ലി ബി.ജെ.പിക്ക് ആശങ്ക. ബിഡിജെഎസ് മതിയായ സ്ഥാനാര്‍ത്ഥികളുണ്ടോയെന്ന ആശങ്ക ഉഭയകക്ഷി ചര്‍ച്ചയില്‍ ബിജെപി ഉന്നയിച്ചേക്കുമെന്നാണ് വിവരം. എട്ടു മണ്ഡലങ്ങള്‍ ആവശ്യപ്പെടുന്ന ബിഡിജെഎസ് ആറില്‍ പിടിമുറുക്കാനാണ് ഉദ്ദേശിക്കുന്നത്. അതില്‍ തന്നെ ബിജെപിയുടെ സുപ്രധാന മണ്ഡലങ്ങളില്‍ രണ്ടെണ്ണമെങ്കിലും വേണമെന്നാണ് ബിഡിജെഎസ് ആവശ്യം. വയനാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആലപ്പുഴ, പത്തനംത്തിട്ട, ആറ്റിങ്ങല്‍ മണ്ഡലങ്ങളാണ് ബി.ഡി.ജെ.എസ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ പത്തനംത്തിട്ടക്കും തൃശൂരിനുംവേണ്ടി സമ്മര്‍ദ്ദം ചെലുത്താനും ബിഡിജെഎസ് നീക്കമുണ്ട്..