X

ധോനിക്ക് വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ ബിസിസിഐ

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിക്ക് വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ ബി.സി.സി.ഐ. ഇത് സംബന്ധിച്ച് ധോണിയുമായി സംസാരിക്കുമെന്ന് മുതിര്‍ന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.

‘നിലവില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ഇന്ത്യ കളിക്കുന്നില്ല. ഐ.പി.എല്ലിന് ശേഷം എന്തുചെയ്യാനാകുമെന്ന് പരിശോധിക്കും. ഇന്ത്യന്‍ ടീമിന് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച നായകനാണ് ധോണി. അദ്ദേഹം അങ്ങേയറ്റം ബഹുമാനം അര്‍ഹിക്കുന്നുണ്ട്’ -ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇക്കാര്യം ധോണിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. സെപ്റ്റംബറില്‍ യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ ഇക്കാര്യം ധോണിയുമായി ചര്‍ച്ച ചെയ്യും. ഒരു മത്സരമോ പരമ്ബരയോ കളിക്കാനാകുമോ എന്ന് ചോദിക്കും. ഇത് ധോണി സമ്മതിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പ് നല്‍കുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നേരത്തെ, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ധോണിക്ക് വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. മത്സരത്തിന് ഝാര്‍ഖണ്ഡ് ആതിഥേയത്വം വഹിക്കാന്‍ തയാറാണെന്നും സോറന്‍ പറഞ്ഞിരുന്നു.

 

web desk 1: