X

ബി.ബി.സിക്ക് പൂര്‍ണ പിന്തുണയുമായി ബ്രിട്ടീഷ് ഭരണകൂടം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററി വിവാദത്തിലും ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിലും ബി.ബി.സിക്ക് പൂര്‍ണ പിന്തുണയുമായി ബ്രിട്ടീഷ് ഭരണകൂടം. ബ്രിട്ടീഷ് പൊതുസഭയില്‍ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെ, വിദേശകാര്യ കോമണ്‍വെല്‍ത്ത് ആന്റ് ഡവലപ്‌മെന്റ് വകുപ്പ് ജൂനിയര്‍ മന്ത്രി ഡേവിഡ് റുട്ട്‌ലി ആണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഡോക്യുമെന്ററി വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ പ്രതികരിക്കാതെ മാറിനിന്ന ബ്രിട്ടീഷ് ഭരണകൂടം ബി.ബി.സി റെയ്ഡിനെതിരെ ആഗോള തലത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഉറച്ച നിലപാടുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ ആ ദായ നികുതി വകുപ്പ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് റുട്ട്‌ലി പറഞ്ഞു. എന്നാല്‍ മാധ്യമ സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ജനാധിപത്യത്തെ ശക്തിപ്പെടുത്താ ന്‍ അനിവാര്യമാണ്. ഇന്ത്യയും ബ്രിട്ടനും തമ്മി ല്‍ ആഴത്തിലുള്ള ബന്ധമുള്ളതിനാല്‍ ഏതു വിഷയത്തിലും നിര്‍മ്മാണാത്മകമായ ചര്‍ച്ചകള്‍ സാധ്യമാകും- റുട്ട്‌ലി പറഞ്ഞു.
തുടര്‍ന്നാണ് എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടെ ബി.ബി.സിയെ പൂര്‍ണമായി സംരക്ഷിക്കുമെന്ന് റുട്ട്‌ലി വ്യക്തമാക്കിയത്. ‘ഞങ്ങള്‍ ബി. ബി.സിക്കൊപ്പം ഉറച്ചുനില്‍ക്കുന്നു. ബി.ബി.സിക്ക് ഫണ്ട് നല്‍കുന്നത് ഞങ്ങളാണ്. ബി. ബി.സി ലോകത്തിനു നല്‍കുന്ന സംഭാവന നിര്‍ണായകമാണെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. ബി.ബി. സിക്ക് പൂര്‍ണമായ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം വേണമെന്നു തന്നെയാണ് ഞങ്ങളുടെ നിലപാട്’ – റുട്ട്‌ലി പറഞ്ഞു.
ബി.ബി.സി ഞങ്ങളെ(ഗവണ്‍മെന്റിനെ) വിമര്‍ശിക്കുന്നുണ്ട്. ലേബര്‍ പാര്‍ട്ടിയെ(പ്രതിപക്ഷം) വിമര്‍ശിക്കുന്നുണ്ട്. സ്വാതന്ത്ര്യം പരമപ്രധാനമാണെന്ന വിശ്വാസം ഉള്ളതുകൊണ്ടാണിത്. സ്വാതന്ത്ര്യം തന്നെയാണ് പ്രധാനം. ഇക്കാര്യം ലോകമെമ്പാടുമുള്ള നമ്മുടെ സുഹൃത് രാഷ്ട്രങ്ങളെ, പ്രത്യേകിച്ച് ഇന്ത്യയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നു തന്നെയാണ് കരുതുന്നത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ബി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാറിനു കീഴിലെ എഫ്.സി.ഡി.ഒ വകുപ്പാണ് ഫണ്ട് നല്‍കുന്നതെന്ന പറഞ്ഞ മന്ത്രി, നാല് ഇന്ത്യന്‍ ഭാഷകളില്‍ (ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുഗ്) ഉള്‍പ്പെടെ 12 ഭാഷകളില്‍ ലോകത്ത് പ്രക്ഷേപണം നടത്തുന്നുണ്ടെന്നും വിശദീകരിച്ചു. ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ പ്രസ്താവന നടത്തുന്നതില്‍ സര്‍ക്കാര്‍ പരായപ്പെട്ടെന്ന് ആരോപിച്ച് നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നുള്ള എം.പി ജിം ഷാനോണ്‍ ആണ് വിഷയം പൊതുസഭയില്‍ ഉന്നയിച്ചത്.

 

Chandrika Web: