ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന തുടര്‍ച്ചയായ രണ്ടാം ദിനത്തിലേക്കു കടന്നതിനു പിന്നാലെ, പരിശോധനയുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ട് ജീവനക്കാര്‍ക്ക് ബിബിസിയുടെ ഇ-മെയില്‍. ബ്രോഡ്കാസ്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതിയെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പഴയപടി തന്നെ മുന്നോട്ട് പോകുമെന്നും പ്രേക്ഷകര്‍ക്കായി മാധ്യമപ്രവര്‍ത്തനം തുടരുമെന്നും ബിബിസി നേരത്തെ അറിയിച്ചിരുന്നു.
പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനും മെയിലില്‍ നിര്‍ദ്ദേശമുണ്ട്. എന്നാല്‍, വ്യക്തിപരമായ വരുമാനക്കണക്കില്‍ ചോദ്യങ്ങളുണ്ടായാല്‍ ആവശ്യമെങ്കില്‍ അവഗണിക്കാനും നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെയാണ് ബിബിസി ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്. അന്താരാഷ്ട്ര നികുതികളില്‍ ഉള്‍പ്പെടെ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് റെയ്ഡ്.