രണ്ട് രാത്രികള്‍ ഉറക്കമിളച്ച് ഓഫീസില്‍ തങ്ങേണ്ടിവന്നു ബിബിസിയുടെ ഡല്‍ഹി ഓഫീസിലെ ജീവനക്കാര്‍ക്ക്. മോദിസര്‍ക്കാര്‍ ഇ.ഡിയെ ഉപയോഗിച്ച് നടത്തിയ ബിബിസി റെയ്ഡിനെതുടര്‍ന്നാണ ്ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ ദുരനുഭവം. മൂന്നുദിവസമായി തുടരുന്ന റെയ്ഡില്‍ നിരവധി രേഖകളാണ് പിടിച്ചെടുത്തത്. ഓഫീസ് പൂട്ടിയിട്ടതിനാലാണ് ജീവനക്കാര്‍ കുടുങ്ങിയത്. പ്രക്ഷേപണം സാധാരണനിലയില്‍ നടക്കുകയാണെന്നും പല ജീവനക്കാരും വീട്ടില്‍നിന്നാണ ്‌ജോലി ചെയ്യുന്നതെന്നും ബിബിസി അറിയിച്ചു.
അതേസമയം എപ്പോഴാണ് റെയ്ഡ് അവസാനിക്കുന്നതെന്ന് പറയാന്‍ കഴിയില്ലെന്നാണ് ഇ.ഡിയുടെ അറിയിപ്പ്. ബിബിസി കഴിഞ്ഞ മാസം പുറത്തിറക്കിയ മോദിയുടെ ഗുജറാത്ത് കലാപത്തിലെ പങ്കിനെക്കുറിച്ചും ഇന്ത്യയിലെ മുസ്‌ലിം പീഡനത്തെക്കുറിച്ചുമുള്ള വീഡിയോകളാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ഇന്ത്യയിലെ മോദിസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും കൂടുതല്‍ ക്രൂരതകളുടെ വസ്തുതകളും രേഖകളും വീഡിയോകളും പിടിച്ചെടുത്തതായാണ് അറിയുന്നത്. സംഭവം ലോകാന്തരതലത്തില്‍ ഇന്ത്യയെ നാണ ംകെടുത്തുന്നതായി. അതിനുപുറമെയാണ് റെയ്ഡ്. ലോകത്ത് മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 145ലെത്തിനില്‍ക്കുമ്പോഴാണ് ഈ സംഭവം. ഇതോടെ ഈ സ്ഥാനം വീണ്ടും മുകളിലോട്ട് പോകുമെന്നുറപ്പാണ്. 180 രാജ്യങ്ങളിലാണ് സര്‍വേ നടന്നത്.