ലോകമെമ്പാടുമുള്ള പ്രേക്ഷകരോട് നമ്മുടെ കടമ, ഭയരഹിതമായും സ്വതന്ത്രമായും റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് .അതില്‍നിന്ന് പിന്മാറില്ലെന്ന് ബി.ബി.സി. ബിബിസിയുടെ ഡയറക്ടര്‍ ജനറല്‍ ടിംഡേവി ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ഒര ു അജണ്ടയുമില്ല. ലോകത്തെ വായനക്കാരുടെ താല്‍പര്യം മാത്രമാണ ്‌നമ്മെ നയിക്കുന്നത്. അദ്ദേഹം പറഞ്ഞു. നിഷ്പക്ഷമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനപ്പുറം മറ്റൊന്നുമില്ല. കഴിഞ്ഞദിവസങ്ങളിലാണ് ബിബിസിയുടെ ഡല്‍ഹി ഓഫീസില്‍ രാത്രിയുള്‍പ്പെടെ ഇ.ഡി റെയ്ഡ് നടത്തിയത്. ഇതുവരെയില്ലാത്ത അപൂര്‍വസംഭവമായിരുന്നു അത്. കഴിഞ്ഞമാസം പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി രണ്ട് എപ്പിസോഡുകളിലായി ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായി നടക്കുന്ന ക്രൂരതകള്‍ ബിബിസി ഡോക്യുമെന്ററിയായി സംപ്രേഷണം ചെയ്തിരുന്നു. അതിനിടെയാണ് വിദേശകാര്യമന്ത്രി ജയശങ്കര്‍ ബിബിസിയുടേത് രാഷ്ട്രീയമാണെന്നും വിദേശത്തുനിന്ന് തെരഞ്ഞെടുപ്പ് അട്ടിമറി നടക്കാന്‍പോകുകയാണെന്നും വിലപിച്ചത്. ഇതിനുള്ള മറുപടി കൂടിയാണ് ബിബിസിയുടെ ഈ സന്ദേശം. ഡല്‍ഹിയിലെ 20 ഓളം ഉദ്യോഗസ്ഥരാണ് കഴിഞ്ഞയാഴ്ച് വീടുകളില്‍ പോകാന്‍ കഴിയാതെ പൂട്ടിയിടപ്പെട്ടത്. ഇത് രാജ്യാന്തരതലത്തില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മോദിയെ ഒന്നാം പ്രതിയാക്കി ഗുജറാത്ത് കൂട്ടക്കൊലയുടെ വിശദാംശങ്ങള്‍ സഹിതമായിരുന്നു ഡോക്യുമെന്ററിയുടെ ഒന്നാം അധ്യായം. ഭയരഹിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പേരുകേട്ട് ലോകത്തെ മാധ്യമസ്ഥാപനമാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ ബിബിസിക്ക് പൂര്‍ണണപിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. മുന്‍ വിദേശകാര്യസെക്രട്ടറിയെ ഉദ്ധരിച്ചായിരുന്നു മോദിക്കെതിരായ ഡോക്യുമെന്ററി ബിബിസി പുറത്തുവിട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് മോദിയുടെ അടുത്തയാളായ അദാനിക്ക് വന്‍സാമ്പത്തികനഷ്ടം സംഭവിച്ചതും. വിദേശഅക്കൗണ്ടുകളില്‍നിന്ന് വ്യാജമായി പണമെത്തിയതും ലാഭം പെരുപ്പിച്ചുകാട്ടിയതും മോദിക്കെതിരായ തിരിച്ചടിയാണ്. ഇതിലും നിഷ്പക്ഷമായാണ് ബിബിസി റിപ്പോര്‍ട്ടിംഗ് നടത്തിയത്. ലോകത്തെ സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തില്‍ 150-ാംസ്ഥാനത്താണ് നമ്മുടെ ഇന്ത്യ.