X

ബി.ജെ.പിയുടെ ഫോട്ടോഷോപ്പ് തന്ത്രം പൊളിച്ചടുക്കി ബിബിസി; മോദിയുടെയും കൂട്ടരുടെയും സര്‍വേ ഫലം വ്യാജം

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നടത്തിയ ഫോട്ടോഷോപ്പ് തന്ത്രം പൊളിച്ചടുക്കി ബിബിസി. കര്‍ണാടകയില്‍ 135 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ബിബിസിയുടെ സര്‍വേ ഫലമെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പ്രചരിപ്പിച്ചിരുന്നത്.

വ്യാജ സര്‍വേ ഫലം ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ട്വിറ്ററിലും വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിബിസി ഔദ്യോഗികമായി വിശദീകരണം നല്‍കിയത്. ഇന്ത്യയില്‍ നടക്കുന്ന ഒരു തെരഞ്ഞെടുപ്പിലും ബിബിസി അഭിപ്രായ സര്‍വേ നടത്താറില്ലെന്നും തങ്ങളുടെ പേരില്‍ ബിജെപി നടത്തുന്ന പ്രചാരണം വ്യാജമാണെന്നും ബിബിസി ഔദ്യോഗികമായി അറിയിച്ചു. ആഗോള തലത്തില്‍ ശ്രദ്ധ നേടിയാ സര്‍വേ ഫലം വ്യാജമാണെന്ന് കണ്ടെത്തിയതോടെ ബിജെപി നേതൃത്വം വെട്ടിലായി.

ബി.ജെ.പിക്ക് 135 സീറ്റും ജെ.ഡി.എസിന് 45 സീറ്റും കോണ്‍ഗ്രസിന് 35 സീറ്റും മറ്റുള്ളവക്ക് 19 സീറ്റും ലഭിക്കുമെന്നായിരുന്നു ബിജെപി പ്രചരിപ്പിച്ച വ്യാജ ബിബിസി സര്‍വേ ഫലം.

chandrika: