ബെയ്ജിങ്: ബിബിസി ചാനലിനു ചൈനയില്‍ നിരോധനം. ഉള്ളടക്ക ലംഘനത്തിന്റെ പേരില്‍ ബിബിസി വേള്‍ഡ് ന്യൂസ് ചാനലിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിക്കുന്നതെന്നാണ് ചൈനയുടെ വാദം.
പ്രക്ഷേപണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചാനല്‍ ലംഘിച്ചു എന്ന് ചൈനയുടെ ടിവി, റേഡിയോ ഭരണനിര്‍വ്വഹണ സംവിധാനം പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്നും, ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിര്‍ദ്ദേശം ബിബിസി ലംഘിച്ചു എന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.
ചൈനയില്‍ പ്രക്ഷേപണം തുടരാന്‍ ബിബിസിയെ അനുവദിക്കുകയില്ല. പ്രക്ഷേപണത്തിനായുള്ള പുതിയ വാര്‍ഷിക അപേക്ഷ സ്വീകരിക്കുകയില്ലെന്നും ചൈനീസ് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.