X

ബയേണ്‍ ചാമ്പ്യന്‍സ്

ലിസ്ബണ്‍: ബയേണ്‍ തന്നെ യൂറോപ്യന്‍ ചാമ്പ്യന്മാര്‍. ഒരു ഗോളിന് പി.എസ്.ജിയെ കീഴടക്കി ജര്‍മന്‍ സംഘം ചാമ്പ്യന്മാരായി.

ലോക ഫുട്‌ബോളിലെ വമ്പന്‍ മുന്‍നിരക്കാര്‍ ഇരു ഭാഗത്തും അണിനിരന്നിട്ടും ആദ്യ 45 മിനുട്ടില്‍ ഗോളുകള്‍ പിറന്നില്ല. അവസരങ്ങള്‍ രണ്ട് ടീമിനുമുണ്ടായിരുന്നു. പക്ഷേ ഗോള്‍കീപ്പര്‍മാര്‍ കരുത്തരായി. പരുക്കില്‍ നിന്നും മോചിതനായി കൈലര്‍ നവാസ് ആദ്യ ഇലവനില്‍ സ്ഥാനം നേടിയത് പാരീസ് സംഘത്തിന് അനുഗ്രഹമായി. രണ്ട് തകര്‍പ്പന്‍ സേവുകള്‍ അദ്ദേഹം നടത്തി. മറുഭാഗത്ത് നെയ്മറിന് ലഭിച്ച അവസരം ന്യൂയര്‍ നിഷേധിച്ചു. ഫൈനലിന്റെ സമര്‍ദ്ദം രണ്ട് ടീമുകളെയും കാര്യമായി ബാധിച്ചു. പന്തിന്റെ നിയന്ത്രണത്തിലും കുടുതല്‍ മിസ്പാസുകള്‍ ജര്‍മന്‍ സംഘത്തിന്റെ ഭാഗത്തായിരുന്നു. റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിക്ക് ശക്തമായ മാര്‍ക്കിംഗിലാല്‍പ്പോള്‍ ആ അവസരങ്ങളെ പ്രയോജനപ്പെടുത്താന്‍ തോമസ് മുള്ളര്‍, നാബ്രി എന്നിവര്‍ക്കായില്ല. കോമാനായിരുന്നു വിംഗിലുടെ പറന്ന് കളിച്ചത്. ഒന്നാം പകുതിയുടെ അവസാനത്തില്‍ കോമാനെ പി.എസ്.ജി ഡിഫന്‍സ് പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തിയിരുന്നു. പക്ഷേ ഇറ്റാലിയന്‍ റഫറി വഴങ്ങിയില്ല. ഒരു മഞ്ഞക്കാര്‍ഡ് മാത്രമായിരുന്നു റഫറി പുറത്തെടുത്തത്. ബയേണിന്റെ ഡേവിസിനെതിരെ.

രണ്ടാം പകുതി തുടങ്ങിയതും കയ്യാങ്കളിയായി. നെയ്മര്‍ രണ്ട് തവണ ഫൗള്‍ ചെയ്യപ്പെട്ടു. നാബ്രീയും പെറാഡസും കാര്‍ഡ് വാങ്ങി. ഡി മരിയയെ പിറകില്‍ നിന്ന് വീഴ്ത്തിയതിന് ഷുള്‍സ്യം ബുക്ക് ചെയ്യപ്പെട്ടു. 59 മത് മിനുട്ടില്‍ കോമാനിലുടെ ബയേണ്‍ ലീഡ് നേടി. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും കിമിച്ച് നല്‍കിയ ക്രോസ് സുന്ദരമായിരുന്നു. കോമാന്റെ തലക്ക് കൃതൃമായി വന്ന പന്ത് കൈലര്‍ നവാസിന് കിട്ടുമായിരുന്നില്ല. കോമാന്‍ കളം നിറഞ്ഞ സമയങ്ങളായിരുന്നു പിന്നെ. പന്ത് പാരിസ് ബോക്‌സില്‍ തന്നെ. പിറകെ ബയേണ്‍ കോച്ച് കോമാനെ പിന്‍വലിച്ചു. പെറിസിച്ചാണ് പകരം വന്നത്. നാബ്രിക്ക് പകരം കുട്ടിനോയും ഇറങ്ങി. മല്‍സരം അവസാനിക്കാന്‍ പത്ത് മിനുട്ട് ബാക്കിനില്‍ക്കെ ഡി മരിയയെ പി.എസ്.ജി പിന്‍വലിച്ചു. നെയ്മര്‍ കാര്‍ഡും വാങ്ങി. തൊട്ടതെല്ലാം പിന്നെ പി.എസ്.ജിക്ക് പിഴകുകയായിരുന്നു.

chandrika: