ഡല്‍ഹിയിലെ ബട്ട്ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ജുനൈദ് എന്ന ആരിസ് ഖാന് വധശിക്ഷ. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ആരിസ് ഖാന് വധശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂവമാണെന്ന് കോടതി വിലയിരുത്തി. കേസില്‍ ആരിസ് ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
2008ലാണ് സംഭവം നടന്നത്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും, ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ നാലിടങ്ങളിലായി നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആരിസ് ഖാന്‍ 2018ലാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ പിടിയിലായത്.