X
    Categories: localNews

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ ‘മണ്ണ്’ പദ്ധതിയുടെ രണ്ടാംഘട്ട ക്യാമ്പയിന് തുടക്കമായി

സുല്‍ത്താന്‍ ബത്തേരി: മണ്ണിലേക്കിറങ്ങാം മനസ്സ് നിറയും സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘മണ്ണ്’ പദ്ധതിയുടെ രണ്ടാംഘട്ട ക്യാമ്പയിന്‍ തുടക്കമായി.വര്‍ഷങ്ങളായി തരിഷ് ഭൂമിയായ കിടന്ന 5 ഏക്കര്‍ ഭൂമി കൃഷിയുടെ കേന്ദ്രമായി മാറ്റിയിരിക്കുകയാണ് മുസ്ലിംയൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍.

കഴിഞ്ഞ വര്ഷമാണ് മുസ്ലിംയൂത്ത്‌ലീഗ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി തരിഷ് ഭൂമിയായി കിടന്ന സ്ഥലത്ത് നെല്‍ കൃഷി ആരംഭിച്ചത്.ഈ വര്‍ഷവും മണ്ണ് പദ്ധതിയുടെ ഭാഗമായി നെല്‍കൃഷി ആരംഭിച്ചിരിക്കുകയാണ്.സുല്‍ത്താന്‍
ബത്തേരി മുന്‍സിപ്പാലിറ്റി
ഓടപ്പള്ളം വയലിലാണ് കൃഷി നടത്തുന്നത്.ക്യാമ്പയിനിന്റെ ഭാഗമായി നടത്തുന്ന നെല്‍കൃഷി നെല്‍ വിത്ത് വിതക്കല്‍ മുസ്ലിംയൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് വിത്ത് വിതച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍
നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പി പി അയ്യൂബ്, യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ആരിഫ്,കെ എം ഷബീര്‍ അഹമ്മദ്,കെ പി അഷ്‌കര്‍,നിയോജക മണ്ഡലം യൂത്ത്‌ലീഗ് ഭാരവാഹികളായ സമദ് കണ്ണിയന്‍,സി കെ മുസ്തഫ,നൗഷാദ് മംഗലശ്ശേരി, ഹാരിസ് ബനാന,അഷറഫ് അമ്പലവയല്‍, ഷബീര്‍ പി എം,റിയാസ് കൈനാട്ടി,ഷമീര്‍ മീനങ്ങാടി,കര്‍ഷക സംഘം ഭാരവാഹികളായ ബാവ ചീരാല്‍,ഇബ്രാഹിം തൈതൊടി, ഗഫൂര്‍ ഓടപ്പള്ളം,സുബൈര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Test User: