ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദേശീയ ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചു. രണ്ടുമാസത്തിനകം 16 ലക്ഷം രൂപ അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്ന് നോട്ടീസില്‍ പറയുന്നു. റെയില്‍വേ ബാസ്‌കറ്റ് ബോള്‍ താരവും കോഴിക്കോട് കക്കട്ടില്‍ പാതിരപ്പറ്റ സ്വദേശിയുമായ ലിതാരയെ പാറ്റ്‌നയിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. കോച്ച് രവി സിങില്‍ നിന്നുണ്ടായ മാനസിക പീഡനമാണ് ലിതാരയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നത്.