ബഷീര്‍ വള്ളിക്കുന്ന്
നിർഭയയുടെ സഹോദരനെ രാഹുൽ ഗാന്ധി ആരുമറിയാതെ സഹായിച്ചെന്നും അവനെ ഒരു പൈലറ്റാക്കി വളർത്തിയെടുത്തെന്നും വായിച്ചപ്പോൾ അതിലൊട്ടും അത്ഭുതം തോന്നിയില്ല. പീഡനത്തിനിരയായി കൊല്ലപ്പെട്ട ആ പാവം പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കണമെന്ന് അദ്ദേഹത്തിന് തോന്നിക്കാണും. പി ആർ അഭ്യാസങ്ങളിൽ ഒട്ടും താത്പര്യം കാണിക്കാത്ത അന്തസുള്ള ഒരു ചെറുപ്പക്കാരനായതിനാൽ അതയാൾ പരസ്യമാക്കിയില്ല എന്ന് മാത്രം. .
എന്നാൽ ഇതെങ്ങാനും നമ്മുടെ അമ്പത്താറ് ഇഞ്ചുകാരനാണ് ചെയ്തിരുന്നതെങ്കിലോ..
നിർഭയയുടെ വീട്ടിലേക്ക് കോട്ടും സൂട്ടുമണിഞ്ഞു പുള്ളി പോകുന്നത്, അവളുടെ സഹോദരനെ ആകാശത്തിലൂടെ പറക്കുന്ന വിമാനം കാട്ടി അതുപോലെ വിമാനം പറത്തിക്കണം എന്ന് ഉപദേശിക്കുന്നത്, പിന്നെ പൈലറ്റ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്, അവസാനം വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.. അങ്ങനെ നൂറു കൂട്ടം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കാണുമായിരുന്നു. ഭക്തന്മാരുടെ തള്ള് മഹോത്സവം വേറെ.. കൂടെ കൗസ്വാമി ചാനലിന്റെ ഇരുന്നൂറ്റമ്പത് ഹാഷ്ടാഗും..
ഇതിപ്പോൾ ഏതോ ഒരു പത്രപ്രവർത്തകൻ ആ വാർത്ത കണ്ടുപിടിച്ച് കൊടുത്തപ്പോഴാണ് ലോകം അറിഞ്ഞത്, അവളുടെ അമ്മ പറഞ്ഞപ്പോഴാണ് പുറം ലോകത്ത് വിവരമെത്തിയത്.
അന്തസ്സുള്ളവനും അല്പനും തമ്മിൽ വലിയ വ്യതാസങ്ങളുണ്ട്..