മദ്യപിച്ച കസ്റ്റമേഴ്‌സിന് ബാറുകള്‍ ഡ്രൈവറെ ഏര്‍പ്പെടുത്തണമന്ന നിര്‍ദ്ദേശവുമായി നോട്ടോര്‍ വാഹന വകുപ്പ്. മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്‌സിനോട് നിര്‍ദ്ദേശം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കുലറില്‍ ഉള്ളത്.
എന്നാല്‍ സര്‍ക്കുലര്‍ അനുസരിക്കാത്ത കസ്റ്റമേഴ്‌സിന്റെ വിവരങ്ങള്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കൈമാറണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഡ്രൈവര്‍മാരെ നല്‍കുന്നതിന്റെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആണ് നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം ഗതാഗത നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താന്‍ തീരുമാനം. അപകട മേഖലകള്‍ കേന്ദ്രീകരിച്ച് തുടക്കത്തില്‍ പരിശോധന നടത്തും. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനം ഓടിക്കല്‍, ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതിരിക്കുക, അമിത ഭാരം കയറ്റി സര്‍വീസ് നടത്തുക തുടങ്ങിയവയ്ക്കെതിരെ നടപടി ഉണ്ടാകും. ഡ്രൈവര്‍മാരെ കൂടുതല്‍ സുരക്ഷാ ബോധമുള്ളവരാക്കി അപകടങ്ങള്‍ കുറക്കുന്നതിനുള്ള ബോധവല്‍കരണ പരിപാടികളും പരിശോധനയുടെ ഭാഗമായി നടക്കും.