മെല്‍ബണ്‍: ആസ്േ്രതലിയന്‍ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയിസ് രാജിവെച്ചു. മുന്‍ ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വിവാദത്തെ തുടര്‍ന്നാണ് രാജി. രാജികാര്യം ജോയിസ് തന്റെ ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് അറിയിച്ചത്. തിങ്കളാഴ്ച പാര്‍ട്ടി യോഗത്തില്‍ രേഖാമൂലം രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് പിന്തുണ തന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് ട്വീറ്റ്.
നാഷണല്‍ പാര്‍ട്ടി നേതാവായ ബര്‍ണാബി ജോയിസ് 2016ലാണ് ആസ്‌ത്രേലിയന്‍ ഉപപ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ഉപപ്രധാനമന്ത്രിക്കും മാല്‍കം ടേംബുള്‍ സര്‍ക്കാറിനുമെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് ജോയിസിന്റെ രാജി.
മുന്‍ മാധ്യമ സെക്രട്ടറി വിക്കി കാംപൈനുമായുള്ള അടുപ്പമാണ് ജോയിസിന് വിനയായത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് കഴിഞ്ഞ ഒരാഴ്ചയായി ഉപപ്രധാനമന്ത്രി അവധിയിലായിരുന്നു.