കരീബിയന്‍ ദ്വീപുകളായ മിയാമി, പ്യൂര്‍ട്ടോറിക്കോ, ബര്‍മുഡ എന്നീ ദ്വീപ് രാഷ്ട്രങ്ങള്‍ക്കിടയില്‍ മനുഷ്യരാശിയെ നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന ദുരൂഹതയാണ് ബര്‍മുഡ ട്രയാങ്കിള്‍. ട്രയാങ്കിളിന്റെ ദുരൂഹതകളഴിക്കാന്‍ വര്‍ഷങ്ങളായി ശ്രമം തുടരുമ്പോഴും വീണ്ടും വീണ്ടും ഈ ചുഴി കൂടുതല്‍ ദുരൂഹമായി.
നൂറ്റാണ്ടുകളായി ലോകത്തെ ഭയപ്പെടുത്തുന്ന ബര്‍മുഡ ട്രയാങ്കിളിന്റെ രഹസ്യം ഒടുവില്‍ ചുരുളഴിയുകയാണോ.. ശാസ്ത്ര ലോകത്ത് നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ബര്‍മുഡ എന്ന പ്രഹേളിക ചുരുളഴിയുക തന്നെയാണ്.
ബര്‍മുഡ ട്രയാങ്കിളിന് ചുറ്റും രൂപപ്പെടുന്ന മേഘങ്ങളാണ് ഒട്ടേറെ കപ്പലുകളുടെയും വിമാനങ്ങളുടെയും തിരോധാനത്തിനിടയാക്കിയതെന്ന് പുതിയ കണ്ടെത്തല്‍. മണിക്കൂറില്‍ 170 മൈല്‍ വേഗതയുള്ള വായു ബോംബാണ് ഇത്തരം മേഘങ്ങള്‍ക്ക് പിന്നിലെന്നും പുതിയ സിദ്ധാന്തം സമര്‍ത്ഥിക്കുന്നു.
വായുവിന്റെ ചെറിയ തോതിലുള്ള പൊട്ടിത്തെറിയിലൂടെയാണ് ഈ എയര്‍ ബോംബുകള്‍ രൂപപ്പെടുന്നത്. 20 മുതല്‍ 50 മൈല്‍ വരെ വീതിയില്‍ ഷഡ്ഭുജാകൃതിയിലുള്ള മേഘങ്ങള്‍ ശാസ്ത്രജ്ഞര്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. സാറ്റലൈറ്റ് വഴിയുള്ള ചിത്രങ്ങളുടെ നിഗമനത്തിലാണിത്.
എന്നാല്‍ ഈ മേഘങ്ങള്‍ രൂപപ്പെടുന്നത് ഭ്രമിപ്പിക്കുന്നതാണെന്ന് ഇതേ കുറിച്ച് പഠനം നടത്തുന്ന റാന്റി സെര്‍വനി പറയുന്നു. വായുവിന്റെ പൊട്ടിത്തെറികള്‍ വളരെ ശക്തവും മണിക്കൂറില്‍ 170 മൈല്‍ വരെ ശക്തിയേറിയതുമാണ്. ചുഴലിക്കാറ്റിന്റെ ശക്തിയുള്ള ഇതിന് കപ്പലുകളെയും വിമാനത്തേയുമെല്ലാം നിശേഷം മുക്കാന്‍ കഴിയും.