X

മെസ്സിയുടെ തോളിലേറി ബാര്‍സ ലാ ലിഗാ ചാമ്പ്യന്മാര്‍

ലാവെന്റയെ 1-0ന് കീഴടക്കി ബാഴ്‌സലോണ ലാ ലിഗ ചാമ്പ്യന്മാര്‍. ബാഴ്‌സലോണയുടെ 26ാം ലാ ലിഗാ കിരീടമാണിത്. ലയണല്‍ മെസ്സിയാണ് ലാവന്റയെക്കെതിരെ ഗോള്‍ നേടിയത്.
അത്‌ലറ്റിക്കോ മാഡ്രിഡാണ് തൊട്ടു പിറകില്‍. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെയാണ് ബാര്‍സ കിരീടത്തില്‍ മുത്തമിട്ടത്. നിലവിലെ പോയിന്റ് പട്ടികയില്‍ 35 മത്സരങ്ങളില്‍ നിന്ന് 83 പോയിന്റാണ് ബാര്‍സയ്ക്കുള്ളത്. പിറകിലുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് തുല്യ മത്സരങ്ങളില്‍ നിന്ന് 74 പോയിന്റാണുള്ളത്. അത്‌ലറ്റിക്കോ മാഡ്രിഡിന് വിദൂര സാധ്യതയുണ്ടെങ്കിലും നേര്‍ക്കുനേര്‍ പോരാട്ടത്തിലെ വിജയമാണ് ബാര്‍സയ്ക്ക് കിരീടം ഉറപ്പാക്കാന്‍ സാധിച്ചത്. ഈ വര്‍ഷം ബാര്‍സലോണയ്ക്ക് ട്രിപ്പിള്‍ കിരീടം നേടാനുള്ള അവസരം നിലവിലുണ്ട്. ചാമ്പ്യന്‍സ് ലീഗ് സെമിയിയിലും കോപ്പ ദെല്‍റേ ഫൈനലിലും ബാര്‍സ പ്രവേശിച്ചിട്ടുണ്ട്.

Test User: