മാഡ്രിഡ്: പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മ്മതാക്കളായ അമേരിക്കന്‍ കമ്പനി നൈക്കിയുടെ മണ്ടത്തരത്തിന് സ്പാനിഷ് വമ്പന്‍ ക്ലബായ ബാര്‍സക്ക് വിലകൊടുക്കേണ്ടി വന്നത് മുന്നൂറ് കോടിയിലേറെ രൂപ. ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ മധ്യനിര താരം കുട്ടിഞ്ഞോയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് നൈക്കി നടത്തിയ കൈഅബദ്ധമാണ് ഇത്രയും ഭീമമായ തുക ബാര്‍സക്ക് നഷ്ടമാവാന്‍ കാരണം.
ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്റെ സ്വപ്‌ന ടീമായ ബാര്‍സയിലേക്ക് കുട്ടിഞ്ഞോ ചേക്കേറുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ക്കിടെ, നൈക്കി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ താരത്തിന്റെ ബാര്‍സലോണയിലേക്കുള്ള ട്രാന്‍സ്ഫര്‍ സ്ഥിരീകരിച്ച് ജെഴ്‌സി വില്‍പ്പന ആരംഭിച്ചത്തോടെയാണ് സംഭവത്തിന് വഴിത്തിരിവാകുന്നത്.
വെബ് സെറ്റില്‍ ബാര്‍സലോണയുടെ ജഴ്സി വില്‍ക്കുന്ന വിഭാഗത്തില്‍ ‘നൗകാമ്പില്‍ പന്തു തട്ടാന്‍ കുട്ടീഞ്ഞോ എത്തുന്നു’.കുട്ടീഞ്ഞോയുടെ പേരു സഹിതമുള്ള ബാര്‍സ ജെഴ്സി ജനുവരി ആറിനു മുമ്പ് സ്വന്തമാക്കൂ എന്നാണ് നല്‍കിയത്. അതീവ രഹസ്യമായി 135 ദശലക്ഷം പൗണ്ട് ഏകദേശം 1300 കോടി ഇന്ത്യന്‍ രൂപക്ക് ഇരുടീമുകളും വക്കാല്‍ കരാറിലെത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നൈക്കിയുടെ ഭാഗത്തു നിന്നുണ്ടായത് ലിവര്‍പൂളിനെ ചൊടിപ്പിച്ചത്. ഇതോടെ താരത്തിന്റെ വില 160 ദശലക്ഷം പൗണ്ടായി ലിവര്‍പൂള്‍ ഉയര്‍ത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ ബാര്‍സക്കു വരാന്‍ പോകുന്ന നഷ്ടം 300 കോടിരൂപയിലേറെയാണ്. സംഭവം വിവാദമായത്തോടെ പരസ്യം നൈക്കി വൈബ്‌സെറ്റില്‍ നിന്നും പിന്‍വലിച്ചു.
അതേസമയം കുട്ടീഞ്ഞോയുടെ താരകൈമാറ്റം ഇപ്പോഴും അനിശ്ചത്ത്വതിലാണ്. താരത്തെ ജനുവരിയില്‍ കൈമാറാന്‍ പരിശീലകന്‍ യുറുഗന്‍ ക്ലോപ് തയ്യാറല്ലയെന്നും ലിവര്‍പൂളിനായി ഇനി ബൂട്ടുകെട്ടില്ലയെന്ന് ഫിലിപ്പ് കുട്ടിഞ്ഞോ ക്ലബിനെ അറിയിച്ചതായും വാര്‍ത്തകളുണ്ട്.