ബാഴ്‌സലോണ: ബയേണ്‍ മ്യൂണിക്കിനോട് ചാമ്പ്യന്‍സ് ലീഗ്് ക്വാട്ടര്‍ഫൈനലിലേറ്റ തോല്‍വിക്ക് പിന്നാലെ ബാഴ്‌സയില്‍ കൂടുതല്‍ അഴിച്ചുപണി. പരിശീലകന്‍ സെറ്റിയന് പിന്നാലെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാലിനേയും പുറത്താക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. ടീമിന്റെ ഈ സീസണിലെ ദയനീയ പ്രകടനത്തില്‍സ്‌പോര്‍ട്ടിങ് ഡയറക്ടറായ അബിദാലിനും നിര്‍ണായക പങ്കുണ്ടെന്ന് വിലയിരുത്തിയാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.
ബാഴ്‌സയുടെ മുന്‍താരം കൂടിയായ അബിദാല്‍ 2018ലാണ് സ്‌പോര്‍ട്ടിങ് ഡയറക്ടറായി ടീമിനൊപ്പം ചേരുന്നത്. എന്നാല്‍ പിന്നീട് ടീമിലെത്തിച്ച പല താരങ്ങളും ബാഴ്‌സയ്ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതിനോടൊപ്പം കളിയിലും പിന്നോട്ടുപോയി. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെ അബിദാല്‍ കളിക്കാരെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരേ ലയണല്‍ മെസ്സി പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.