ദോഹ: സ്പാനിഷ് ഫുട്‌ബോള്‍ ടീമായ എഫ്‌സി ബാഴ്‌സലോണയുടെ ഖത്തര്‍ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിക്കുന്നു. ടീമിനെ അടുത്ത വര്‍ഷം മുതല്‍ ജപ്പാനിലെ റീട്ടെയില്‍ കമ്പനിയായ റാകുട്ടന്‍ സ്‌പോണ്‍സര്‍ ചെയ്യും. 220 ദശലക്ഷം യൂറോയ്ക്ക് നാലു വര്‍ഷത്തേക്കാണ് കരാര്‍. റാകുട്ടനുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ക്ലബ്ബിന് വന്‍ കുതിപ്പ് നല്‍കുമെന്ന് എഫ്‌സി ബാഴ്‌സലോണ പ്രസ്താവനയില്‍ അറിയിച്ചു. 2011ലാണ് ബാഴ്‌സലോണ ടീം ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റുമായി കരാര്‍ ഒപ്പിട്ടത്. ആ കരാറോടെയാണ് ആദ്യമായി ബാഴ്‌സലോണ ജഴ്‌സിയില്‍ സ്‌പോണ്‍സര്‍ ലോഗോ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ആദ്യ രണ്ട് സീസണില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ലോഗോയാണ് ബാഴ്‌സ താരങ്ങളുടെ ജഴ്‌സിയിലുണ്ടായിരുന്നത്. പിന്നീടത് ഖത്തര്‍ എയര്‍വെയ്‌സ് ലോഗോയായി. 215 ദശലക്ഷം യൂറോയുടെ അഞ്ച് വര്‍ഷത്തെ കരാര്‍ അവസാനിച്ചതിന് ശേഷം ഖത്തര്‍ എയര്‍വെയ്‌സും ബാഴ്‌സലോണയും തമ്മിലുള്ള കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടിയിരുന്നു. ക്ലബ്ബ് ആവശ്യപ്പെട്ടതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കായിരുന്നു കരാര്‍.
ഖത്തറില്‍ അടുത്ത മാസം സൗഹൃദ മല്‍സരം കളിക്കാനിരിക്കുകയായിരുന്നു ബാഴസലോണ ടീം. എന്നാല്‍, പുതിയ സാഹചര്യത്തില്‍ അത് നടക്കുമോ എന്നു വ്യക്തമല്ല.
നേരത്തേ മൂന്ന് തവണ ബാഴ്‌സയുമായുള്ള സൗഹൃദ മല്‍സരം നിശ്ചയിച്ച് റദ്ദാക്കിയിരുന്നു. അടുത്ത വര്‍ഷം ജൂലൈ 1 മുതലാണ് റാകുട്ടന്‍ ലോഗോ ബാഴ്‌സ ജഴ്‌സിയില്‍ പ്രത്യക്ഷപ്പെടുക. ടീമിന്റെ ട്രെയ്‌നിങ് കിറ്റ്, ബാഴ്‌സ ഫെമിനിന എന്നിവയില്‍ ലോഗോ പതിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
- 8 years ago
chandrika
Categories:
Video Stories