X

ബാര്‍സിലോനയെ സമനിലയില്‍ തളച്ച് എസ്പാന്യോള്‍

ലാലിഗയില്‍ ബാഴ്‌സലോണയ്ക്ക് സമനില. കറ്റാലന്‍ ടീമായ എസ്പ്യാനോളാണ് ബാഴ്‌സയെ സമനിലയില്‍ തളച്ചത്. 66ആം മിനുറ്റില്‍ ഗീറാഡ് മൊരേനോയാണ് എസ്പ്യാനോളിന്റെ അക്കൌണ്ട് തുറന്നത്. തുടര്‍ന്ന് 82ആം മിനുറ്റില്‍ പികുവിലൂടെ ബാഴ്‌സ തിരിച്ചടിക്കുകയായിരുന്നു. സീസണില്‍ ഇതുവരെ എസ്പ്യാനോളിനോട് മാത്രമാണ് ബാഴ്‌സ തോല്‍വി വഴങ്ങിയിട്ടുള്ളൂ.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ടോട്ടനം മല്‍സരവും സമനിലയില്‍ കലാശിച്ചു. ഇരുടീമും രണ്ടുഗോളുകള്‍ വീതം നേടി. ലിവര്‍പൂളിനായി മുഹമ്മദ് സലാഹ് ഇരട്ടഗോള്‍ നേടി. മൂന്നാം മിനിറ്റിലും ഇന്‍ജ്വുറിടൈമിലുമാണ് ഗോള്‍നേടിയത്.

chandrika: