മാഡ്രിഡ് : ലാലീഗയിലെ ബാര്‍സലോണയുടെ അപരാജിത കുതിപ്പിന് വിരാമിടാന്‍ ലെഗാനസിനുമായില്ല. സൂപ്പര്‍താരം മെസ്സിയുടെ ഹാട്രിക്കില്‍ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ബാര്‍സ ലെഗാഗനസിനെതിരെ ജയിച്ചു കയറിയത്. ജയത്തോടെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കാനും കറ്റാലന്‍സ് ക്ലബിനായി. സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയെന്ന റെക്കോര്‍ഡിനൊപ്പമാണ് ബാഴ്‌സലോണ എത്തിയത്.
ലാലിഗയില്‍ 38 മത്സരങ്ങളാണ് ബാഴ്‌സ പരാജയമറിയാതെ പൂര്‍ത്തിയാക്കിയത്. 1978 മുതല്‍ 1980 വരെ റയല്‍ സോസിഡാഡ് നേടിയ 38 അപരാജിത മത്സരങ്ങളുടെ റെക്കോര്‍ഡിനൊപ്പമാണ് ബാഴ്‌സ ഇന്നലെ എത്തിയത്. 31 ജയങ്ങളും എഴു സമനിലയുമായാണ് ബാര്‍സ അപരാജിത റെക്കോര്‍ഡ് സ്വന്തമാക്കിയത്.അടുത്തവാരം വലന്‍സിയക്കെരതിരായ മത്സരത്തില്‍ പരാജയപ്പെട്ടില്ലെങ്കില്‍ ഈ റെക്കോര്‍ഡ് ബാര്‍സക്ക് സ്വന്തം പേരിലാക്കാം
കളിയുടെ 27-ാം മിനുട്ടില്‍ ലയണല്‍ മെസ്സി ആദ്യ ഗോള്‍ നേടി. അഞ്ചു മിനുട്ടിനുള്ളില്‍ മനോഹരമായ ഫ്രീകിക്കിലൂടെ ഗോള്‍ നേട്ടം ഇരട്ടിയാക്കി സൂപ്പര്‍താരം. നടപ്പു സീസണില്‍ ഫ്രീകിക്കില്‍ നിന്നായി മെസ്സി നേടുന്ന ഏഴാമത്തെ ഗോളാണിത്. 68-ാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി നബില്‍ ലെഗാനസിനെ കളിയിലേക്ക് മടക്കികൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും 87-ാം മിനുട്ടില്‍ ഹാട്രിക് തികച്ച് മെസ്സി ബാര്‍സയുടെ വിജയം ഉറപ്പാക്കി. ഹാട്രിക് മികവോടെ സീസണിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ സുവാരസും (22 ഗോള്‍) ക്രിസറ്റിയാനോ(22)യുമായുള്ള ഗോള്‍ വ്യത്യാസം ഏഴാക്കി ഉയര്‍ത്താനും അര്‍ജന്റീന താരത്തിനായി.
കഴിഞ്ഞ ഏപ്രിലിലാണ് ബാര്‍സ അവസാനമായി ഒരു ലാ ലിഗ മത്സരം തോല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലാലിഗ കിരീടം ബാര്‍സക്കു നഷ്ടപ്പെടുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മത്സരത്തില്‍ മലാഗക്കെതിരെ 2-0ത്തിനാണ് ബാര്‍സ അന്ന് തോറ്റത്. നെയ്മര്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തു പോയതാണ് മത്സരത്തില്‍ നിര്‍ണായകമായത്. ഈ സീസണില്‍ ബാര്‍സ ഒരു മത്സരം പോലും ലാലിഗയില്‍ തോറ്റിട്ടില്ല. 24 മത്സരങ്ങളില്‍ വിജയം നേടിയ അവര്‍ ഏഴു മത്സരങ്ങളില്‍ സമനില വഴങ്ങി. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ പന്ത്രണ്ടു പോയിന്റ് മുന്‍പില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ബാര്‍സലോണ ചിരവൈരികളായ റയല്‍മാഡ്രിഡില്‍ നിന്നും കിരീടം ഏറെക്കുറെ തിരിച്ചുപിടിച്ച മട്ടാണ്. 2017-18 സീസണ്‍ ലാലിഗ ആരംഭിച്ചതിനു ശേഷം കോപ ഡെല്‍ റേയില്‍ ഒരു മത്സരം മാത്രമേ ബാര്‍്‌സലോണ തോറ്റിട്ടുള്ളു.