യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്ത് ബാഴ്‌സലോണ. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാഴ്‌സലോണ വമ്പന്‍ വിജയം കാഴ്ചവെച്ചത്. ആദ്യ മിനിറ്റില്‍ തന്നെ റാഫിഞ്ഞ ബയേണ്‍ മ്യൂണിക്കിന്റെ വലകുലുക്കാന്‍ തുടങ്ങി. എന്നാല്‍ 45, 56 മിനിറ്റുകളിലെത്തിയപ്പോഴേക്കും മറ്റു രണ്ടു ഗോളുകളും കൂടി താരം വീഴ്ത്തി. 36ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോള്‍ നേടി.
സീസണില്‍ ക്ലബിനായി റാഫിഞ്ഞയുടെ രണ്ടാം ഹാട്രിക്കാണിത്. 2015നുശേഷം ബാഴ്‌സയോട് ആദ്യമാണ് ബയേണ്‍ മ്യൂണിക്ക് തോല്‍വിയറിയുന്നത്. സീസണില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി 13 മത്സരങ്ങളില്‍നിന്ന് ഒമ്പത് തവണയാണ് റാഫിഞ്ഞ വലകുലുക്കിയത്.
ബയേണ്‍ മ്യൂണിക്കിനുവേണ്ടി 18ാം മിനിറ്റില്‍ ഹാരി കെയ്‌നാണ് ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ വിന്‍സെന്റ് കൊംപാനിയുടെയും സംഘത്തിന്റെയും തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. പോയന്റ് പട്ടികയില്‍ നിലവില്‍ 23ാം സ്ഥാനത്താണ്. ബാഴ്സലോണയുടെ അടുത്ത മത്സരം റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെയാണ്. ബയേണ്‍ ബെന്‍ഫിക്കയെയും നേരിടും.