മാന്‍ഡ്രിഡ്: ബാഴ്‌സിലോണയില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ 18കാരന്റെ കരങ്ങളെന്ന് പൊലീസ്. ആക്രമത്തിനു പിന്നിലെന്നു സംശയിക്കുന്ന മൗസ ഒബുക്കിര്‍ എന്ന കൗമാരക്കാരന്റെ വിവരങ്ങള്‍ സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തു വിട്ടു. മൗസ സഹോദരന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് നഗരത്തിലെത്തിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ആക്രമണത്തിന് ഉപയോഗിച്ച വാഹനം കൈക്കലാക്കിയതും ഇതേ രേഖകള്‍ ഉപയോഗിച്ചായിരുന്നു. രണ്ട് വാഹനങ്ങളാണ് വാടകയ്ക്ക് എടുത്തത്. ഒന്ന് ആക്രമണത്തിന് ഉപയോഗിച്ചപ്പോള്‍ മറ്റൊന്ന് രക്ഷപെടാനാണ് ഉപയോഗിച്ചത്. മറ്റു മൂന്നു പേര്‍ കൂടി പിടിയിലായതായാണ് സൂചന. എന്നാല്‍ ഇവരുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആക്രമണവുമായി ബന്ധപ്പെട്ടവരെ പൊലീസ് അറസ്റ്റു ചെയ്തത്.
- 7 years ago
chandrika
ബാഴ്‌സിലോണ; ഭീകരാക്രമണത്തിനു പിന്നില്‍ 18കാരന്‍
Related Post