X

ലോകത്തിലെ ഏറ്റവും സമ്പന്ന ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണ; പക്ഷേ കടം വീട്ടാന്‍ മെസിയെ വില്‍ക്കണം!

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്‌ബോള്‍ ക്ലബ് എന്ന പേര് നിലനിര്‍ത്തുകയാണ് ബാഴ്‌സ. കോവിഡ് കാലത്ത് വരുമാനം 715 മില്യണ്‍ യൂറോയില്‍ നിന്ന് 125 മില്യണ്‍ യൂറോയിലേക്ക് വരുമാനം ഇടിഞ്ഞതിന് ശേഷവും ഒന്നാമത് ബാഴ്‌സ തുടരുകയാണ്.

ഡെലോയ്റ്റ്‌സിന്റെ ഫുട്‌ബോള്‍ മണി ലീഗ് പട്ടികയിലാണ് ബാഴ്‌സ ഒന്നാമത് നില്‍ക്കുന്നത്. എന്നാല്‍ ബാഴ്‌സയുടെ കടം 1.2 ബില്യണ്‍ യൂറോയിലേക്ക് എത്തിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് തിരികെ കയറുന്നതിന് ബാഴ്‌സയ്ക്ക് മുന്‍പിലുള്ള വഴി സൂപ്പര്‍ താരം മെസിയെ വില്‍ക്കുകയാണ്.

ഫിലിപ്പ് കുട്ടിഞ്ഞോ, ഫ്രെങ്കി ഡെ ജോങ്, ആര്‍തര്‍ മെലോ എന്നീ കളിക്കാര്‍ക്ക് ബാഴ്‌സ പണം നല്‍കാനുണ്ട്. ഡെംബെലെ, ഫ്രെങ്കി ഡെ ജോങ്, ഫിലിപ്പെ കുട്ടിഞ്ഞോ, ഗ്രീസ്മാന്‍ എന്നിവരുടെ ട്രാന്‍സ്ഫറിന്റെ പേരില്‍ മറ്റ് വമ്പന്‍ ക്ലബുകള്‍ക്കും ബാഴ്‌സ ഇനിയും പണം നല്‍കാനുണ്ട്.

കുട്ടിഞ്ഞോയുടെ ട്രാന്‍സ്ഫറില്‍ ലിവര്‍പൂളിന് 29 മില്യണ്‍ യൂറോ, ഡെ ജോങ്ങിന്റെ ട്രാന്‍സ്ഫറില്‍ അയാക്‌സിന് 16 മില്യണ്‍ യൂറോ, മാല്‍കോമിന്റെ ട്രാന്‍സ്ഫറില്‍ ബോര്‍ഡ്യൂക്‌സിന് 10 മില്യണ് യൂറോ എന്നിവയാണ് ബാഴ്‌സ ഇനിയും നല്‍കാനുള്ളത്.

ബാഴ്‌സയുടെ വാര്‍ഷിക വരുമാനത്തിന്റെ 74 ശതമാനവും കളിക്കാരുടെ പ്രതിഫലനത്തിനായാണ് പോവുന്നത്. ഇത് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയന്ത്രണത്തേക്കാള്‍ 70 ശതമാനം മുകളിലാണ്. ബാഴ്‌സയില്‍ തുടരണം എങ്കില്‍ പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ തയ്യാറാവണം എന്ന് ബാഴ്‌സ പ്രസിഡന്റ് സ്ഥാനാര്‍ഥി മെസിയോട് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക നില വെച്ച് കൂടി നോക്കുമ്പോള്‍ ഈ സീസണ്‍ അവസാനത്തോടെ മെസി ന്യൂകാമ്പ് വിടാനുള്ള സാധ്യതകള്‍ ഏറുകയാണ്.

 

Test User: