X

ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണക്ക് പുതിയ റെക്കോര്‍ഡ്

പാസിങ് ഫുട്‌ബോളിന്റെ ആശാന്മാരായ ബാര്‍സലോണക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പുതിയ റെക്കോര്‍ഡ്. ഒരു മത്സരത്തില്‍ ഏറ്റനും കൂടുതല്‍ പാസുകള്‍ എന്ന റെക്കോര്‍ഡാണ് ബൊറുഷ്യ മോണ്‍ചെന്‍ഗ്ലാദ്ബാഷിനെതിരെ ലയണല്‍ മെസ്സിയും സംഘവും സ്വന്തമാക്കിയത്. 993 പാസുകളാണ് കാറ്റലന്‍സ് പൂര്‍ത്തിയാക്കിയത്.

ജയിച്ചാലും മുന്നേറില്ലെന്ന് ഉറപ്പുണ്ടായിട്ടും ഗ്ലാദ്ബാഷ് ഡിഫന്‍സില്‍ ഊന്നിയത് ബാര്‍സക്ക് അനുഗ്രഹമായി. പാസിങ് മാസ്റ്റര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആന്ദ്രെ ഇനീസ്റ്റ തുടക്കം മുതല്‍ കളിച്ചു. ആദ്യപകുതിയില്‍ മാത്രം ഇനീസ്റ്റ 105 പാസുകള്‍ ചെയ്തു. അതേസമയം, എതിര്‍ടീമിന്റെ മൊത്തം പാസുകള്‍ ആദ്യപകുതിയില്‍ 163 ആയിരുന്നു.

കാംപ് നൗവിലെ തന്റെ 51-ാം ചാമ്പ്യന്‍സ് ലീഗ് മത്സരമായിരുന്നു ലയണല്‍ മെസ്സിക്കിത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 51 ഗോളുകളും അര്‍ജന്റീനാ താരം നേടി. ഒമ്പത് ഗോളോടെ ലീഗില്‍ ടോപ് സ്‌കോററും മെസ്സിയാണ്. അതേസമയം, ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവുമധികം ഗോള്‍ (11) എന്ന റെക്കോര്‍ഡ് ഭേദിക്കാന്‍ മെസ്സിക്ക് കഴിഞ്ഞില്ല. ആദ്യഗോള്‍ നേടുകയും നന്നായി കൡക്കുകയും ചെയ്തിട്ടും ഗ്ലാദ്ബാഷ് കീപ്പര്‍ യാന്‍ സോമ്മറിന്റെ തകര്‍പ്പന്‍ സേവുകള്‍ മെസ്സിക്ക് അവസരം നിഷേധിക്കുകയായിരുന്നു.

chandrika: