X

അമേരിക്കക്കു നിറകണ്ണുകളോടെ നന്ദി പറഞ്ഞ് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം

ഷിക്കാഗോ: സാധാരണക്കാരായ ജനങ്ങള്‍ അണി നിരന്നാല്‍ രാജ്യത്ത് മാറ്റം സാധ്യമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്ന ബറാക് ഒബാമ. ഷിക്കാഗോയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്കന്‍ ജനതക്കു നിറകണ്ണുകളോടെ നന്ദി പറഞ്ഞായിരുന്നു ഒബാമ വിടവാങ്ങല്‍ പ്രസംഗം ആരംഭിച്ചത്.

ജനങ്ങളാണ് തന്നെ മികച്ച പ്രസിഡന്റും മെച്ചപ്പെട്ട മനുഷ്യനുമാക്കിയത്. ജീവിതത്തില്‍ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കില്‍ അത് ജനങ്ങളില്‍ നിന്നാണെന്നും ഒബാമ പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ അമേരിക്കന്‍ ജനത മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ണ വിവേചനം രാജ്യത്ത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. നിയമങ്ങള്‍ മാറിയതു കൊണ്ട് കാര്യമില്ല. ഹൃദങ്ങള്‍ മാറിയാല്‍ മാത്രമേ കൂടുതല്‍ മുന്നേറ്റം സാധ്യമാകൂ. മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതില്‍ ജാഗ്രത പുലര്‍ത്തണം. റഷ്യക്കോ ചൈനക്കോ നമുക്കൊപ്പമെത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എട്ടു വര്‍ഷത്തെ തന്റെ ഭരണനേട്ടങ്ങള്‍ എടുത്തു പറയാനും അദ്ദേഹം മറന്നില്ല. മാറ്റങ്ങള്‍ കൊണ്ടുവരാനായത് തന്റെ മാത്രം കഴിവല്ലെന്നും ജനങ്ങളിലൂടെയാണ് അത് സാധ്യമായതെന്നും ഒബാമ പറഞ്ഞു. അതേസമയം ഭാര്യ മിഷേല്‍ ഒബാമയെയും വൈസ് പ്രസിഡന്റ് ജോ ബിഡനെയും പ്രശംസിക്കാനും ഒബാമ മറന്നില്ല.

chandrika: