X

ഗ്രാമനഗരങ്ങളില്‍ ബാറുകള്‍; എല്‍.ഡി.എഫ് മദ്യനയം കേരളത്തെ ചെകുത്താന്റെ സ്വന്തം നാടാക്കും: കെ.പി.എ മജീദ്

 

കോഴിക്കോട്: കഴിഞ്ഞ യുണ്ട.ഡി.എഫ് സര്‍ക്കാര്‍ ണ്ടപൂട്ടിയ ത്രീ സ്റ്റാര്‍ ബാറുകളെല്ലാം തുറക്കാനും ഗ്രാമങ്ങളില്‍ ബാ റുകള്‍ക്ക് അനുമതി നല്‍കാനുമുള്ള എല്‍.ഡി.എഫണ്ട് തീരുമാനം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ചെകുത്താന്മാരുടെ പറുദീസയാക്കുമെന്ന് മുണ്ടസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പതിനായിരത്തിലേറെ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തുകളെയും ടൂറിസം കേന്ദ്രങ്ങളുള്‍പ്പെട്ട പഞ്ചായത്തുകളെയും പട്ടണമായി കണക്കാക്കി സ്റ്റാര്‍ ഹോട്ടലുകള്‍ അനുവദിക്കുന്നത് അടക്കമുള്ള ഗുരുതര പ്രത്യാഘാതങ്ങളുള്ള മദ്യനയത്തിനുള്ള എല്‍.ഡി.എഫ് നീക്കം മദ്യരാജാക്കന്മാര്‍ തെരഞ്ഞെടുപ്പ് വേളയില്‍ ചെയ്ത ഉപകാരത്തിനുള്ള പ്രത്യുപകാരമാണ്.

കേരളത്തില്‍ ഘട്ടം ഘട്ടമായി മദ്യം നിരോധിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ട മദ്യനയത്തെ മദ്യമാഫിയയും സി.പി.എമ്മും ഇല്ലാത്ത കോഴ ആരോപണം ഉയര്‍ത്തിയാണ് നേരിട്ടിരുന്നത്. എല്‍.ഡി.എഫ് വന്നാല്‍ പൂട്ടിയ ഒരു ബാറും തുറക്കില്ലെന്ന് ആണയിട്ടും നടീനടന്മാര്‍ അഭിനയിച്ച പരസ്യം പ്രദര്‍ശിപ്പിച്ചും ജനവിധി തേടിയവരുടെ പുതിയ മദ്യവര്‍ണ്ടജ്ജന നയം തെരഞ്ഞെടുത്ത ജനങ്ങളോടുള്ള യുദ്ധ പഖ്ര്യാപനമാണ്. ഗ്രാമനഗര വ്യത്യാസമില്ലാതെ ബാറുകള്‍ അനുവദിക്കുന്നതും മദ്യം ഒഴുക്കുന്നതുമാണ് എല്‍.ഡി.എഫിന്റെ മദ്യവര്‍ജ്ജന നയം.

മദ്യം വ്യാപകമാക്കാനുള്‌ള എല്‍.ഡി.എഫ് നയത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്ന, കുടുംബിനികളുടെ കണ്ണീര് വീഴ്ത്തുന്ന, യുവതയുടെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്ന, അക്രമവും അപകടങ്ങളും ക്രമാതീതമായി വര്‍ധിപ്പിക്കുന്ന മദ്യം യഥേഷ്ടം ലഭ്യമാക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവരോട് കാലം കണക്കു ചോദിക്കും. മദ്യം വ്യാപകമാക്കാനുള്ള എല്‍.ഡി.എഫ് നയത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ജനകീയ ചെറുത്തു നില്‍പ്പുകളിലൂടെ മദ്യലോബിയെയും രാഷ്ട്രീയ ദാസ്യവേലക്കാരെയും തുരത്തണമെന്‌നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

chandrika: