X
    Categories: MoneyNews

ബാങ്കുകള്‍ എഴുതി തള്ളിയത് 11.17 ലക്ഷം കോടി കിട്ടാക്കടം

ന്യൂഡല്‍ഹി: ആറ് വര്‍ഷത്തിനിടെ ബാങ്കുകള്‍ 11.17 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി. കേന്ദ്രധനകാര്യ സഹമന്ത്രി ഭഗവത് കരാദ് രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചതാണിത്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അവരുടെ ബോര്‍ഡുകള്‍ അംഗീകരിച്ച നയത്തിനും അനുസരിച്ചാണ് ബാങ്കുകള്‍ എഴുതിത്തള്ളല്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘ആര്‍ബിഐ കണക്കുകള്‍ പ്രകാരം, പൊതുമേഖലാ ബാങ്കുകളും (പിഎസ്ബി) ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും (എസ്‌സിബി) കഴിഞ്ഞ ആറ് സാമ്പത്തിക വര്‍ഷങ്ങളില്‍ യഥാക്രമം 8,16,421 കോടി രൂപയും 11,17,883 കോടി രൂപയും എഴുതിത്തള്ളി. പൊതുമേഖലാ ബാങ്കുകളില്‍ 25 ലക്ഷം രൂപയും അതിനുമുകളിലും കുടിശ്ശികയുള്ളവരുടെ എണ്ണം 2017 ജൂണ്‍ 30ലെ കണക്കനുസരിച്ച് 8,045 ആണെന്നും മന്ത്രി അറിയിച്ചു.

Test User: