തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പ്രധിഷേധത്തിനിടെ ഇരകളാകുന്നവര്‍ക്ക് ബാങ്കുകള്‍ വക ആദ്യ തിരിച്ചടി. പദ്ധതിക്കായി കല്ലിട്ട ഭൂമി ഈടുവെച്ച് ലോണ്‍ നല്‍കാന്‍ ബാങ്കുകള്‍ തയാറാകുന്നില്ല. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇത്തരം ഭൂമിയിന്മേല്‍ വായ്പയെടുക്കാനെത്തുന്നവരുടെ അപേക്ഷ സ്വീകരിക്കാന്‍ പോലും ബാങ്കുകള്‍ തയാറാകാത്ത സ്ഥിതിയാണ്.
പത്തനംതിട്ടയില്‍ സര്‍വേ നടത്തിയ ഭൂമിക്ക് ബാങ്ക് വായ്പ നിഷേധിച്ചു. പത്തനംതിട്ട കുന്നന്താനം സ്വദേശി രാധാമണിയമ്മക്കാണ് വീട് വെക്കുന്നതിനുള്ള വായ്പ നിഷേധിച്ചത്. ആദ്യ ഗഡുവായി അഞ്ച് ലക്ഷം ബാങ്ക് നല്‍കിയിരുന്നു. സര്‍വേ ഭൂമിയില്‍ പെടുമെന്ന് അറിഞ്ഞതോടെ ബാക്കി പണം നല്‍കാന്‍ ബാങ്ക് തയാറാകുന്നില്ല.
നേരത്തെ ഇത് സംബന്ധിച്ച് ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ കൃത്യമായി മറുപടി നല്‍കിയിരുന്നില്ല. മുന്‍കൂര്‍ അനുമതിയില്ലാതെ വീട്ടില്‍ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമാണോയെന്ന് ഹൈക്കോടതി ചോദിച്ചത് ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു.
തൃപ്പൂണിത്തുറ ബൈപാസിനായി 34 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ കല്ലിട്ടുപോയ അതേമേഖലകളില്‍ കെറെയിലിനായും കല്ലു വീണതോടെ ഭൂമിയുടെ മുഴുവന്‍ ക്രയവിക്രയങ്ങളും സ്തംഭിച്ചിരിക്കുകയാണ്. സില്‍വര്‍ ലൈന്‍ വഴിയില്‍ അകപ്പെട്ടുപോയ തങ്ങളുടെ വീടും പുരയിടവും ഒരത്യാവശ്യത്തിന് പണയംവെക്കാന്‍ പോലുമാകില്ലെന്ന് ഇവിടത്തുകാര്‍ പറയുന്നു. ഇവിടത്തെ ഭൂമിക്ക് ലോണ്‍ നല്‍കാന്‍ ഒരു ബാങ്കും തയാറാല്ല.
അതേസമയം കെ റെയില്‍ കല്ലിട്ടതിനാല്‍ ലോണ്‍ തടയാന്‍ ബാങ്കുകള്‍ക്ക് അനുമതിയില്ലെന്നാവര്‍ത്തിച്ച് മന്ത്രി കെ.എന്‍ ബാലഗോപാല്‍ രംഗത്തെത്തി. കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ബാങ്കേഴ്‌സ് സമിതിയാണ്. കല്ലിട്ടുവെന്ന് കരുതി ഭൂമി ഏറ്റെടുക്കലാവില്ല. ജനങ്ങളെ ഭയപ്പെടുത്താന്‍ ബാങ്കുകള്‍ കൂടി തയാറാവരുതെന്നും ധനമന്ത്രി പറഞ്ഞു. അതിരടയാള കല്ല് സ്ഥാപിച്ചെന്ന് കരുതി ആ സ്ഥലത്തിന് ലോണ്‍ ലഭിക്കുകയില്ലെന്നത് തെറ്റായ പ്രചരണമാണ്. കല്ലിട്ട സ്ഥലം ഈടുവെച്ച് ബാങ്കില്‍ നിന്നും വായ്പയെടുക്കുന്നതില്‍ തടസമില്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ നിരവധി പേര്‍ സമാനമായ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് വിവരം. കെ റെയില്‍ പ്രദേശത്താണെന്ന് തിരിച്ചറിഞ്ഞാല്‍ മറ്റ് കാരണങ്ങള്‍ നിരത്തി ബാങ്കുകള്‍ വായ്പ നിഷേധിക്കുകയാണെന്ന പരാതിയും വ്യാപകമാകുന്നുണ്ട്.ഈ സാഹചര്യത്തിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. നാടിനാശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. പദ്ധതിയെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വെക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണ്. നാടിനാവശ്യമായത് ചെയ്യുന്നതാണ് സര്‍ക്കാരിന്റ പ്രാഥമിക ബാധ്യത. അതില്‍ നിന്ന് ഒളിച്ചോടാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.