X

‘ബാങ്ക് കൊള്ളയടിക്കും’ , ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് പരാക്രമം; യുവാവ് അറസ്റ്റില്‍

തൃശൂര്‍ അത്താണി ഫെഡറല്‍ ബാങ്കില്‍ ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് യുവാവിന്റെ പരാക്രമം. ബാങ്ക് കൊള്ളയടിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. വടക്കാഞ്ചേരി സ്വദേശിയായ മുപ്പത്താറുകാരനാണ് ബാങ്കിനുള്ളില്‍ അക്രമം നടത്തിയത്.

പ്രതി മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണെന്ന് സംശയമുണ്ട്. വൈകീട്ട് നാലരയോടെയാണ് സംഭവം. വടക്കാഞ്ചേരി പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. മാനേജര്‍ ഇരിക്കുന്ന മുറിയില്‍ കയറിയായിരുന്നു പ്രതിയുടെ പരാക്രമം.

webdesk14: