തൃശൂര്‍ ചാലക്കുടി പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയ കേസിലെ പ്രതി നേരത്തെയും കവര്‍ച്ചക്കായി ബാങ്കിലെത്തിയെന്ന് മൊഴി. എന്നാല്‍ പൊലീസ് ജീപ്പ് കണ്ടതോടെ തിരികെ പോയെതായും പ്രതി റിജോ ആന്റണി പൊലീസിനോട് പറഞ്ഞു.
മോഷണം നടത്തിയതിന് നാല് ദിവസം മുമ്പാണ് പ്രതി കവര്‍ച്ച ശ്രമം നടത്തിയത്. എന്നാല്‍ പട്രോളിങ് വന്ന പൊലീസിന്റെ ജീപ്പ് കണ്ടതോടെ പ്രതി തിരികെ പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. പ്രതിയുടെ ഷൂ വിന്റെ നിറവും പ്രതിയുടെ ഹെല്‍മെറ്റുമാണ് നിര്‍ണായകമായത്. ഒമുഖത്ത് മാസ്‌ക്, തലയില്‍ ഹെല്‍മറ്റ്, കൈകളില്‍ ഗ്ലൗസ്, ജാക്കറ്റ് എന്നിവ ധരിച്ചായിരുന്നു കവര്‍ച്ച. കൂടാതെ, മൂന്ന് തവണ വസ്ത്രവും പ്രതി മാറി. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് എത്തിയത്. കൈയില്‍ ഫോണ്‍ കരുതിയില്ല.
എന്നാല്‍ പ്രതി പക്ഷേ ഹെല്‍മറ്റ് മാറ്റാനും, ഷൂ മാറ്റാനും മറന്നുപോയി. ഇതാണ് പൊലീസിനെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്.
അതേസമയം, കവര്‍ച്ച നടത്തിയത് കടംവാങ്ങിയ പണം തിരികെ കൊടുക്കാനാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 15 രൂപ മോഷ്ടിച്ചതില്‍ 10 ലക്ഷം രൂപ പൊലീസ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ബാക്കി പണം കടംവാങ്ങിയവര്‍ക്ക് തിരികെ നല്‍കിയതായി പ്രതി പറഞ്ഞു.