ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയാണ് ലയിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി ഇത് മാറും.
മൂന്ന് ബാങ്കുകളിലേയും ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാവും ലയനം നടപ്പാക്കുകയെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. എസ്.ബി.ഐയുടെ അഞ്ച് അസോഷ്യേറ്റ് ബാങ്കുകളുടെ ലയനത്തിനിടെ ജീവനക്കാരില്‍ ആര്‍ക്കും ജോലി നഷ്ടമായില്ല. ലയനം വരെ മൂന്ന് ബാങ്കുകളും സ്വതന്ത്രമായിത്തന്നെ പ്രവര്‍ത്തിക്കും. പുതുതലമുറ ബാങ്കിങ് പരിഷ്‌കരണങ്ങള്‍ക്കൊപ്പം നീങ്ങാന്‍ ലയനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.