മസ്‌കത്ത്: മേഖലയില്‍ സാമ്പത്തിക രംഗത്ത് ചാഞ്ചാട്ടം തുടരുന്ന പശ്ചാത്തലത്തില്‍ നേരത്തെ സോഹാര്‍ ബാങ്കുമായി ലയിക്കാനുള്ള നേരത്തെ മാറ്റി വെച്ച തീരുമാനത്തിന് ദോഫാര്‍ ബാങ്കിന്റെ പച്ചക്കൊടി. തീരുമാനം വിപണിയില്‍ ഇടിവുണ്ടാക്കി. ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ മൂന്നു വര്‍ഷമായി നടന്നു വരുന്നുണ്ട്. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ സുല്‍ത്താനേറ്റില്‍ കൂടുതല്‍ വലുതും ശക്തവുമായ സാമ്പത്തക സ്ഥാപനങ്ങള്‍ അനിവാര്യമാണ്. ഈ ചുമതല നിര്‍വഹിക്കുന്നതില്‍ ദോഫാര്‍ ബാങ്കും സോഹര്‍ ബാങ്കും പരാജയപ്പെട്ടതായാണ് വിലയിരുത്തല്‍.
2013 മുതല്‍ തന്നെ ഇരുബാങ്കുകളുടെയും ലയനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട്. ലയനമുണ്ടായാല്‍ ബാങ്ക് മസ്‌കത്തിന് ശേഷം ഒമാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി ഇത് മാറും. എന്നാല്‍ ലയന നീക്കം വിപണിയില്‍ മോശം സ്വാധീനമാണ് ഉണ്ടാക്കിയതെന്നാണ് വിദ്ഗ്ധാഭിപ്രായം. സാധാരണ ഗതിയില്‍ നിയന്ത്രണ അഥോറിറ്റി ലയന ചര്‍ച്ചകള്‍ക്ക് കാലാവധി നിശ്ചയിക്കണം. എന്നാല്‍ ഇരു ബാങ്കുകളുടെയും ലയന ചര്‍ച്ചകള്‍ മൂന്നു വര്‍ഷങ്ങളാണ് നീണ്ടു പോയത്.
- 8 years ago
chandrika
Categories:
More