മുംബൈ: ജീവനക്കാരുടെ സമരവും മറ്റ് അവധികളുമായി തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഇന്ന് മുതല്‍ അഞ്ചു ദിവസങ്ങളിലാണ് ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുക. ഡിസംബ ര്‍ 21, 22 തിയ്യതികളില്‍ പണിമുടക്കും 22, 23, 25 തിയ്യതികളില്‍ പൊതു അവധിയുമാണ്. ഇതിനിടെ 24ന് മാത്രമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. സേവന വേതവ വ്യവസ്ഥകളിലെയും പെന്‍ഷനിലേയും അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് 21ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ രാജ്യവ്യാപകമായി പണിമുടക്കുന്നത്. ബാങ്ക് ജീവനക്കാര്‍ മുഴുവനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 22 നാലാം ശനിയാഴ്ച ആയതിനാല്‍ ബാങ്കുകള്‍ തുറക്കില്ല. 23 ഞായറാഴ്ച ആയതിനാല്‍ അന്നും അവധി. 25ന് ക്രിസ്മസ് അവധിയും. 26ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ബറോഡ, ദേന, വിജയ ബാങ്കുകളുടെ ലയനത്തിനെതിരെയാണ് പണിമുടക്ക്. എന്നാല്‍ ഈ പണിമുടക്ക് എല്ലാ ബാങ്കുകളെയും ബാധിക്കില്ല. തുടര്‍ച്ചയായ അവധിമൂലം എ.ടി.എമ്മുകളുടെ പ്രവര്‍ത്തനവും താറുമാറാക്കിയേ ക്കും.
അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
Tags: bank holyday