X

പത്തനംതിട്ടയിലെ കാനറ ബാങ്ക് ശാഖയില്‍ 8.13 കോടിയുടെ തട്ടിപ്പ്, ജീവനക്കാരന്‍ കുടുംബത്തോടെ ഒളിവില്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ കാനറ ബാങ്ക് ശാഖയില്‍ കോടികളുടെ തട്ടിപ്പ്. 14 മാസത്തിനിടെ 8.13 കോടി രൂപ തട്ടിപ്പ് നടത്തിയ ബാങ്ക് ജീവനക്കാരന്‍ ഇപ്പോള്‍ ഒളിവിലാണ്. കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസാണ് വിവിധ അക്കൗണ്ടുകളില്‍നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയത്. ഒളിവിലായ ഇയാള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിച്ചത്. ബാങ്ക് നടത്തിയ ഒരുമാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. ദീര്‍ഘകാലത്തെ സ്ഥിരനിക്ഷേപങ്ങളില്‍നിന്നും കാലാവധി കഴിഞ്ഞിട്ടും പണം പിന്‍വലിക്കാത്ത അക്കൗണ്ടുകളില്‍നിന്നുമാണ് വിജീഷ് പണം തട്ടിയത്. പത്തനംതിട്ട നഗരത്തിലെ കനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് വിജീഷ്.

ഫെബ്രുവരി 11 മുതല്‍ വിജീഷ് ഒളിവിലാണ്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് ഇയാള്‍ മുങ്ങിയത്. ഇയാള്‍ ഉപയോഗിച്ചിരുന്ന കാര്‍ കൊച്ചിയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Test User: