കോട്ടയം ഇളംങ്ങുളത്ത് ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സഹകരണ ബാങ്ക് സെക്രട്ടറി പിടിയില്‍. 1998ല്‍ രണ്ടര കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ കോട്ടയം ഇളംങ്ങുളം സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഗോപിനാഥന്‍നായരാണ് അറസ്റ്റിലായത്.
ഇയാള്‍ വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 12 കേസുകള്‍ നിലവിലുണ്ട്. 27 വര്‍ഷമായി പ്രതി വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നെന്ന് വിജിലന്‍സ് പറഞ്ഞു.