ബെംഗളൂരു: ബാങ്ക് വിളിക്കെതിരായ പ്രചാരണം ഏറ്റുപിടിച്ച് കര്‍ണാടക മന്ത്രി കെ.എസ് ഈശ്വരപ്പ. വിദ്യാര്‍ഥികള്‍, രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ബാങ്ക് വിളി ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതായി മന്ത്രി ആരോപിച്ചു.
എന്റെ അഭിപ്രായത്തില്‍ ഉച്ചഭാഷിണി നിരോധിക്കണം. മുസ്‌ലിംകള്‍ ബാങ്ക് വിളിക്കുന്നതും ഹിന്ദുക്കള്‍ ഹനുമാന്‍ ചാലിസ നടത്തുന്നതും തമ്മിലുള്ള മല്‍സരമല്ലിത്. ബാങ്ക് വിളി കാരണം വിദ്യാര്‍ഥികള്‍, രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്കെല്ലാം പ്രയാസമുണ്ട്- മന്ത്രി കര്‍വാറില്‍ പറഞ്ഞു.
പ്രകോപനവുമായി ബി.ജെ.പി നേതാവ്
മുംബൈ: പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് തുടര്‍ന്നാല്‍ പകരം ഹനുമാന്‍ ചാലിസ ചൊല്ലുന്നതിനായി ഉച്ചഭാഷിണികള്‍ വാങ്ങി നല്‍കുമെന്ന് ബി.ജെ.പി നേതാവ്. പൊതുസ്ഥലങ്ങളില്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ഉച്ചഭാഷിണികള്‍ വാങ്ങി നല്‍കുമെന്നാണ് കോടീശ്വരനും വ്യാപാരിയുമായ മോഹിത് കംബോജിന്റെ വാഗ്ദാനം. ‘ക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ ഉച്ചഭാഷിണി ആവശ്യമുള്ള ആര്‍ക്കും ഞങ്ങളോട് സൗജന്യമായി ചോദിക്കാം. എല്ലാ ഹിന്ദുക്കള്‍ക്കും ഒരേ ശബ്ദം. ജയ് ശ്രീറാം ഹര്‍ ഹര്‍ മഹാദേവ്- കംബോജ് ട്വീറ്റ് ചെയ്തു. പ്രസ്താവനക്കെതിരെ പ്ര തിഷേധം ഉയര്‍ന്നിട്ടുണ്ട്.