യുപിഐ ഇടപാട് നടത്തിയവരുടെയൊക്കെ അക്കൗണ്ടുകള്‍ വ്യാജ കേസുകളുടെ ഭാഗമാക്കി ഫ്രീസ് ചെയ്ത് ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയില്‍ ആശങ്കകള്‍ക്ക് പരിഹാരം കാണാനും കുടുങ്ങിയവരെ രക്ഷിക്കാനും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാവണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.
ബുദ്ധിമുട്ടിലായവര്‍ അന്വേഷിച്ച് ചെല്ലുമ്പോള്‍ അറിയാന്‍ കഴിയുന്നത് അന്യ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ഭാഗമായി ഫ്രീസ് ചെയ്യപ്പെടുന്നു എന്നതാണ്. വേറെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസ് ആയതിനാല്‍ ഇടപെടാനും പിടിച്ചുവെക്കപ്പെട്ട പണം ലഭിക്കാനും ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ട്. ഒട്ടേറെ ആളുകളുടെ ലക്ഷക്കണക്കിന് രൂപയാണ് ഈ വിധം തടഞ്ഞു വെക്കപ്പെട്ടിട്ടുള്ളത്. സര്‍ക്കാര്‍ തലത്തില്‍ സാങ്കേതിക, നിയമ സഹായങ്ങള്‍ ലഭ്യമാക്കാനും ഇതുമായി ബന്ധപ്പെട്ട ബോധവത്ക്കരണം പൊതുജനങ്ങള്‍ക്കിടയില്‍ സാധ്യമാക്കാനും ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകണമെന്ന് ഫിറോസ് പറഞ്ഞു.